‘ആത്മാഭിമാനമില്ലാത്തവർ’: മലയാള മാധ്യമങ്ങളെ അധിക്ഷേപിച്ച് ഗവര്‍ണര്‍, മലയാള മാധ്യമ പ്രവർത്തകരെ ബഹിഷ്കരിച്ച് ഇതര മാധ്യമങ്ങൾക്ക് പ്രതികരണം നൽകി ആരിഫ് മുഹമ്മദ് ഖാന്‍

0

മലയാള മാധ്യമങ്ങളെ അധിക്ഷേപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണെന്നും ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞ ഗവര്‍ണര്‍ കേരള ഹൗസില്‍ മലയാള മാധ്യമ പ്രവര്‍ത്തകരെ ബഹിഷ്‌കരിക്കുകയും ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളോട് പ്രത്യേകം സംസാരിക്കാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളെ കുറിച്ചും കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമണങ്ങളെ കുറിച്ചും പ്രതികരണം തേടാനായിരുന്നു മാധ്യമങ്ങള്‍ ഗവര്‍ണറെ കണ്ടത്. ഈ സമയത്തായിരുന്നു മലയാള മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞത്.മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങളോട് എന്തുകൊണ്ട് മാധ്യമങ്ങള്‍ പ്രതിഷേധിച്ചില്ല, മൈക്ക് വയ്ക്കുന്നിടത്തൊക്കെ ഗവര്‍ണര്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞത് അധിക്ഷേപകരമായിട്ടും മാധ്യമങ്ങള്‍ മൗനം പാലിച്ചെന്നും ഗവര്‍ണര്‍ രോഷത്തോടെ പറഞ്ഞു.

Advertisement
Advertisement