ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ

12

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ. ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ ബ്ലൂ ടിക്കും പുനഃസ്ഥാപിച്ചവയിൽ ഉൾപ്പെടുന്നു. വെരിഫിക്കേഷൻ ടിക്ക് എടുത്തുകളഞ്ഞ് മണിക്കൂറുകൾക്കകമാണ് ട്വിറ്റർ ഇത് പുനഃസ്ഥാപിച്ചത്.
ശനിയാഴ്ച രാവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്കും ട്വിറ്റർ എടുത്തു കളഞ്ഞിരുന്നു. തൊട്ടുപിന്നാലെ പുനഃസ്ഥാപിക്കുകയും ചെയ്തു. ആറ് മാസത്തിനിടെ അക്കൗണ്ടിൽ സജീവമാകാത്തതിനെ തുടർന്നാണ് ബ്ലൂ ടിക്ക് പിൻവലിച്ചതെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.
ഒരു അക്കൗണ്ട് ആധികാരികമാണെന്ന് അറിയാൻ വേണ്ടിയാണ് ട്വിറ്റർ ബ്ലൂ ടിക്ക് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത്തരത്തിൽ ബ്ലൂ ടിക്ക് നൽകുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. നേരത്തെ ടൂൾ കിറ്റ് ആരോപണത്തിൽ ബിജെപി നേതാക്കളുടെ ട്വിറ്റിൽ കൃത്രിമം എന്ന് ടാഗ് ചെയ്തത് മുതൽ കേന്ദ്രവും ട്വിറ്ററും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു.