ഇന്ത്യയുടെ സ്വന്തം ഹൃസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനത്തിന്റെ ആദ്യ വിക്ഷേപണം നാളെ

0

ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്മോൾ സാറ്റ്‍ലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍റെ ആദ്യ വിക്ഷേപണം നാളെ നടക്കും. 500 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാകും എസ്എസ്എൽവി ഉപയോഗിക്കുക. ആദ്യ വിക്ഷേപണത്തിൽ വാഹനം രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കും.

Advertisement

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്. അഭിമാന വാഹനമായ പിഎസ്എൽവിയുടെ ഒരു ചെറു പതിപ്പാണ് എസ്എസ്എൽവി. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റർ വ്യാസം. 500 കിലോമീറ്റ‍ർ വരെ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്കാകും.

Advertisement