ഇന്ത്യ അപൂർവ നേട്ടം സ്വന്തമാക്കുമോ…?: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ

20

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യന്‍ ടീം നാളെ ഇറങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനരികെ ആണ് ശിഖര്‍ ധവാനും സംഘവും. കപില്‍ ദേവിനെയും സൗരവ് ഗാംഗുലിയെയും എംഎസ് ധോണിയെയും പോലുള്ള അതികായരായ നായകന്‍മാര്‍ക്കുപോലും കഴിയാത്ത അപൂര്‍വ നേട്ടമാണ് ശിഖര്‍ ധവാന്‍റെ കൈയകലത്തിലുള്ളത്.

Advertisement

ഏകദിന പരമ്പരയിലെ മൂന്നാം മത്സരവും ജയിച്ച് ഇന്ത്യ 3-0ന് പരമ്പര തൂത്തൂവാരിയില്‍ അത് ഏകദിനങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിലെ ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ വിജയമാവും. 1983 മുതല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ദ്വിരാഷ്ട്ര ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യക്ക് കഴിഞ്ഞ 39 വര്‍ഷമായി വിന്‍ഡീസ് മണ്ണില്‍ രണ്ടോ അതില്‍ കൂടുതലോ ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരാനായിട്ടില്ല. ആദ്യ രണ്ട് കദിനങ്ങളിലും അവസാന ഓവര്‍ ത്രില്ലറുകളിലൂടെയായിരുന്നു ഇന്ത്യ ജയിച്ചത്.

Advertisement