ഇന്ത്യ ജനാധിപത്യരാജ്യമല്ലാതായെന്ന് രാഹുല്‍ ഗാന്ധി

7
8 / 100

ഇന്ത്യ ജനാധിപത്യരാജ്യമല്ലാതായെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ രാജ്യത്തിലേക്ക് ഇന്ത്യയെ തരംതാഴ്ത്തിയ സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനാധിപത്യ ഇന്‍ഡക്സ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.
ഇന്ത്യയില്‍ ഇപ്പോള്‍ പാകിസ്ഥാനെ പോലെ സ്വേച്ഛാധിപത്യഭരണമെന്നും അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയെക്കാളും മോശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.