ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു: പ്രദേശത്ത് മിന്നൽ പ്രള‍യത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ഗംഗാ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നു, 150ലേറെ പേർ മരിച്ചതായി സംശയമെന്ന് ഉത്തരാഖണ്ഡ് സർക്കാർ

134
8 / 100

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു. റെനി ഗ്രാമം പൂര്‍ണമായി മഞ്ഞിനടിയിലാണ്. തപോപവന്‍ മേഖലയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. 150ല്‍ ഏറെപ്പേര്‍ മരിച്ചതായി സംശയിക്കുന്നതായി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി പറഞ്ഞു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ശ്രീനഗര്‍, ഋഷികേശ് അണക്കെട്ടുകള്‍ തുറന്നുവിട്ടിട്ടുണ്ട്. പ്രദേശത്ത് മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്നും അടുത്ത മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദൌലി ഗംഗ കരകവിഞ്ഞൊഴുകുകയാണ്. സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ഗംഗാ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഹരിദ്വാറിലും ഋഷികേശിലും ജാഗ്രതാനിര്‍ദേശം നല്‍കി.

റെനി ഗ്രാമത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 50ഓളം തൊഴിലാളികളെ രക്ഷിക്കാനായോ എന്ന് വ്യക്തമല്ല. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും പരിഭ്രാന്തി വേണ്ടെന്നും മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്ത് പ്രതികരിച്ചു.