എൻ.സി.ഇ.ആർ.ടിക്ക് ഡീംഡ് സർവകലാശാല പദവി

4

നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന് (എൻ.സി.ഇ.ആർ.ടി.) ‘ഡീംഡ് സർവകലാശാല’ പദവി നൽകാൻ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഇത്തരത്തിൽ ആരംഭിക്കുന്ന സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര, ഗവേഷണ ബിരുദ കോഴ്‌സുകൾ നടത്താം. കോഴ്സ് ഘടന, പരീക്ഷകളുടെ നടത്തിപ്പ്, മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളിൽ സ്വയംഭരണാവകാശവും എൻ.സി.ഇ.ആർ.ടി.ക്ക് ലഭിക്കും. എൻ.സി.ഇ.ആർ.ടി.യുടെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (ആർ.ഇ.ഐ.) വിവിധ സർവകലാശാലകളുമായി സഹകരിച്ചാണ് നിലവിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ നടത്തുന്നത്.

Advertisement
Advertisement