ഓഹരിവിപണിയിൽ കുതിപ്പ്: സെൻസെക്സ് 328 പോയന്‍റ് നേട്ടത്തിൽ

5

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽമുന്നേറ്റം. നിഫ്റ്റി വീണ്ടും 14,400ന് മുകളിലെത്തി. 
സെൻസെക്‌സിൽ 328 പോയന്റാണ് നേട്ടം. 48,206ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 95 പോയന്റ് ഉയർന്ന് 14,437ലുമെത്തി. രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂന്നുലക്ഷത്തിൽ കൂടുതലായിട്ടും വിപണിയിൽ പ്രതിഫലിച്ചത് ആഗോള വിപണിയിലെ നേട്ടമാണ്. 
ബിഎസ്ഇയിലെ 1214 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 263 ഓഹരികൾ നഷ്ടത്തിലുമാണ്. 79 ഓഹരികൾക്ക് മാറ്റമില്ല.