കതിരൂർ മനോജ് വധക്കേസിൽ സി.ബി.ഐയെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി: കോടതി മാറ്റണമെന്ന ആവശ്യം കോടതി തള്ളി; സി.ബി.ഐയുടെ ആവശ്യം രാഷ്ട്രീയപരമെന്നും കോടതിയുടെ നിരീക്ഷണം

26

കതിരൂർ മനോജ് വധക്കേസിന്‍റെ  വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രിം കോടതി തള്ളി .നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് നിർദ്ദേശം നല്‍കി. വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണം. സി.ബി.ഐയെ സുപ്രീംകോടതി രൂക്ഷമായി  വിമർശിച്ചു. വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം രാഷ്ട്രീയപരമെന്ന് കോടതി നിരീക്ഷിച്ചു. ഇന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ മുരാരി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐയുടെ നീക്കത്തിൽ രാഷ്ട്രീയമുണ്ടെന്ന് വിമർശിച്ചത്.   നാല് വർഷം മുൻപ് സി.ബി.ഐ നൽകിയ ഹർജിയാണിത്. എന്നാൽ ഇതിൽ തുടർനടപടികൾ സിmബി.ഐ സ്വീകരിച്ചില്ല. സി.ബി.ഐ കോടതിയിൽ തന്നെയാണ് വിചാരണ നടക്കുന്നത്. സി.ബി.ഐ ജഡ്ജിമാരെ പ്രതികൾ സ്വാധീനിക്കുമോ എന്ന ചോദ്യവും കോടതിയിൽ നിന്നുണ്ടായി. നിലവിൽ പ്രതികൾക്കതിരെ കുറ്റം ചുമത്തുന്ന നടപടിയാണ് നടക്കുന്നതെന്ന് പ്രതികൾക്കായി ഹാജരായ അഭിഭാഷകൻ ജിഷ്ണു എം.എൽ കോടതിയെ അറിയിച്ചു. സംസ്ഥാനത്തിനായി ഹരിൻ പി റാവൽ, സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവരാണ് ഹാജരായത്  

Advertisement
Advertisement