കുതിച്ചുയർന്ന് കോവിഡ് കണക്ക്: ഒറ്റ ദിവസം കൊണ്ട് 8822 പുതിയ രോഗികൾ

18

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8822 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. രണ്ട് ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദില്ലിയിൽ പ്രതിദിന രോഗികളുടെ എണ്ണം 82 ശതമാനവും മഹാരാഷ്ട്രയിൽ 80 ശതമാനവും വർധിച്ചു. 1118 പേർക്കാണ് ഇന്നലെ ദില്ലിയിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 2956 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് പ്രതിദിന കണക്ക് ഗണ്യമായ കുറഞ്ഞിരുന്നെങ്കിലും ഇന്നലെ കേരളം, തെലങ്കാന, ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളിലെയും കണക്ക് കുത്തനെ ഉയർന്നു.

Advertisement
Advertisement