കുഫോസ് വി.സി: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

8

കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) ആക്ടിങ് വിസിയെ ചാന്‍സലര്‍ക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി. മുന്‍ വിസി ഡോ. റിജി ജോണിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേസ് ജയിച്ചാല്‍ ഡോ. റിജി ജോണിനെ വീണ്ടും വിസിയായി നിയമിക്കാമെന്ന് കോടതി അറിയിച്ചു. റിജി ജോണിന്റെ ഹര്‍ജിയില്‍ എല്ലാ കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 2018ലെ യുജിസി ചട്ടപ്രകാരം രൂപീകരിക്കാത്ത സെർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വിസിയായി നിയമിച്ചത് എന്ന് പറഞ്ഞാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് യുജിസി ചട്ടം ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിജി ജോണിന്‍റെ ഹര്‍ജി. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലും ഡോ. റിജി ജോണിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും ആവശ്യപ്പെട്ടു.

Advertisement
Advertisement