കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്: 22ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം

22
5 / 100

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്. പശ്ചിമ ബംഗാൾ എം.പി-എം.എൽ.എ കോടതിയാണ് അമിത് ഷായ്ക്ക് സമൻസ് അയച്ചത്. തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി നൽകിയ മാനനഷ്ടക്കേസിലാണ് സമൻസ്. ഫെബ്രുവരി 22 ന് രാവിലെ പത്ത് മണിക്ക് അമിത് ഷാ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. 2018 ആഗസ്റ്റ് പതിനൊന്നിന് കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന ബിജെപി റാലിയിൽ അഭിഷേക് ബാനർജിക്കെതിരെ അമിത് ഷാ മോശം പരാമർശം നടത്തിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അഭിഷേക് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.