കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളിൽ കോവിഡ് ഉയരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

2

പത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് രോഗബാധ കുത്തനെ ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ വര്‍ധിക്കുന്നത്. രാജ്യത്തെ പ്രതിദിന രോഗബാധയുടെ 83.02 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,68,912 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കൂടിയ രോഗബാധയാണ് ഇത്. ഇതോടെ ഇന്ത്യയിലെ സജീവ കോവിഡ് രോഗികളുടെ എണ്ണം 12,01,009 ആയി ഉയര്‍ന്നു. 1.2 കോടിയാണ് ഇതുവരെയുള്ള രോഗമുക്തര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,086 പേരും രോഗമുക്തി നേടി.