കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയക്കും സ്വര്‍ണം

12

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയക്കും സ്വര്‍ണം. 86 കിലോ ഗ്രാം വിഭാഗത്തിലാണ് ദീപക് സ്വര്‍ണം നേടിയത്. പാകിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ തോല്‍പ്പിച്ചാണ് ദീപക് സ്വര്‍ണം നേടിയത്. രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യനായ താരമാണ് ഇനാം. പുരുഷ വിഭാഗം 65 കിലോ ഗ്രാം വിഭാഗത്തിലാണ് ബജ്‌റംഗ് പൂനിയ സ്വര്‍ണം നേടിയത്. 62 കിലോ ഗ്രാം വനിതകളുടെ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയിലായിരുന്നു സാക്ഷിയുടെ സ്വര്‍ണം. റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായിരുന്ന സ്വര്‍ണം. ഇതോടെ ഇന്ത്യക്ക് എട്ട് സ്വര്‍ണമായി. 

Advertisement

കാനഡയുടെ ലച്‌ളാന്‍ മക്‌നീലിനെയാണ് പൂനിയ തോല്‍പ്പിച്ചത്. 

Advertisement