കോമണ്‍വെല്‍ത്ത് ഗെയിംസ്: വനിതാ വിഭാഗം ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവി ലിക്മാബാമിന് വെള്ളി

1

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ വിഭാഗം ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവി ലിക്മാബാമിന് വെള്ളി. 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച സുശീലാ ദേവി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയിയോട് തോറ്റു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്.

Advertisement

ദേശീയ മീറ്റുകളിലെല്ലാം ചാമ്പ്യനായിട്ടുള്ള സുശീലാ ദേവി 2014 ല്‍ ഗ്ലാസ്കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി നേടിയിരുന്നു. സെമിയില്‍ മൗറീഷ്യസിന്‍റെ പ്രസില്ല മൊറാന്‍ഡിനെയാണ് സുശീലാ ദേവി കടുത്ത പോരാട്ടത്തില്‍ മറികടന്നത്.

Advertisement