കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വര്‍ണം: പാരാ പവര്‍ലിഫ്റ്റിംഗിൽ സുധീറിന് റെക്കോഡ് സ്വർണം

8

കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വര്‍ണം. പാരാ പവര്‍ലിഫ്റ്റിംഗിൽ സുധീറാണ് സ്വര്‍ണം നേടിയത്. 134.5 പോയിന്‍റുമായി ഗെയിംസ് റെക്കോര്‍ഡോടെയാണ് സുധീറിന്‍റെ സ്വര്‍ണം. കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പാരാ വിഭാഗത്തിൽ(Para-Powerlifting) സ്വര്‍ണം നേടുന്നത്. ഏഷ്യന്‍ പാരാ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് സുധീര്‍. ആറ് സ്വര്‍ണവും ഏഴ് വീതം വെള്ളിയും വെങ്കലവുമായി ആകെ 20 മെഡലുകളാണ് ഇന്ത്യ ഗെയിംസില്‍ ഇതുവരെ നേടിയത്. 

Advertisement

കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. ബോക്‌സിംഗിൽ രോഹിത് ടോകാസ് ജയത്തോടെ സെമിയിലെത്തി. ന്യൂവിന്‍റെ സേവ്യര്‍ മാറ്റാഫയെ 5-0ന് തകര്‍ത്താണ് രോഹിത് സെമിയിൽ കടന്നത്. ബോക്സിംഗിൽ മെഡൽ ഉറപ്പിക്കുന്ന ഏഴാമത്തെ താരമാണ് രോഹിത്. നേരത്തെ നീതു, മുഹമ്മദ് ഹുസാം, നിഖാത്ത് സരിൻ, അമിത് പാംഗൽ, ജെയ്സ്മിൻ, സാഗര്‍ അഹലാവത് എന്നിവരും സെമിയിലെത്തി മെഡൽ ഉറപ്പിച്ചിരുന്നു. നാളെയാണ് സെമി ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാവുക.

Advertisement