കോവിഡ് കേസുകളിൽ വൻ വർധന: 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 3,14,835 പേർക്ക്; 2104 പേർ മരിച്ചു, 12 സംസ്ഥാനങ്ങളിൽ മരണം പതിനായിരം കടന്നു

14

രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,104 പേർ കോവിഡ് ബാധിച്ച് മരിച്ചു. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു.
ഇന്ത്യയിൽ ഇതുവരെ 1,59,30,965 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,34,54,880 പേർ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് 1,84657 പേർ ഇതുവരെ മരിച്ചു. ഇരുപത്തിരണ്ട് ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കോവിഡ് അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ 67,468 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 568 പേർ മരിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.