കോൺഗ്രസിനെ ഞെട്ടിച്ച് വീണ്ടും രാജി; ജനറൽ സെക്രട്ടറി അജയ് മാക്കൻ രാജസ്ഥാൻ ചുമതല രാജി വെച്ചു

26

കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതല രാജിവച്ചു. സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്ത് കൈമാറി. സംസ്ഥാന നേതാക്കളുടെ ഇടപെടലിലുണ്ടായ അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് സൂചന. അധ്യക്ഷ തെരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സ്വീകരിച്ച ചില നിലപാടുകള്‍ വിവാദമായിരുന്നു.

Advertisement

ഈ ഉത്തരവാദിത്തത്തിൽ (രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതല) തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ അജയ് മാക്കൻ പറയുന്നു. സെപ്തംബർ 25ന് ജയ്പൂരിൽ നടന്ന സംഭവങ്ങളെക്കുറിച്ച് കത്തിൽ പരാമർശിച്ചിട്ടുണ്ട്. മറ്റൊരു ചുമതലക്കാരനെ കണ്ടെത്തുകയാണ് ഉചിതമെന്നും, ഭാരത് ജോഡോ യാത്ര ഡിസംബർ 5 ന് രാജസ്ഥാനിൽ പ്രവേശിക്കുന്നതിനാൽ എത്രയും വേഗം പുതിയ ജനറൽ സെക്രട്ടറി ചുമതലയേൽക്കണമെന്നും മാക്കൻ തന്റെ ഒരു പേജുള്ള കത്തിൽ പറയുന്നു.

Advertisement