കോൺഗ്രസ് നേതാവ് ജയറാം രമേശ്‌ ചെയർമാനായ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ മുന്നറിയിപ്പ് തള്ളി: നാട്ടാനകളുടെ കടത്തിനും കൈമാറ്റത്തിനും അനുമതി

97

ഉടമസ്ഥതാ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഉപാധികൾ പ്രകാരം നാട്ടാനകളുടെ കൈമാറ്റവും കടത്തും അനുവദിച്ചുള്ള വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് ലോക്സഭയുടെ അംഗീകാരം. വനം- പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ മുന്നറിയിപ്പു കൾ പരിഗണിക്കണമെന്ന് ചർച്ചയിൽ പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല.

Advertisement

ആനകളുടെ കൊടു ക്കൽ വാങ്ങലിനെ പ്രോത്സാഹിപ്പിക്കുന്നത് ഉചിതമല്ലെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ആചാരങ്ങളും
സംരക്ഷണവും തമ്മിൽ ശ്രദ്ധാപൂർവമായ സന്തുലനം ആവശ്യമാണെന്ന നി ലപാടാണ് സ്റ്റാൻഡിങ് കമ്മിറ്റി സ്വീകരിച്ചത്. ആന കളുടെ കൊടുക്കൽ വാങ് ലിന് അനുമതി നൽകുന്നതിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന ജീവിക ളുടെയും സസ്യങ്ങളുടെ യും അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിച്ചുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്. ഇതിനായി സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപവൽക്കരിക്കാൻ സംസ്ഥാന വന്യജീവി ബോർഡുകൾക്ക് അനുമതി നൽകി.

Advertisement