ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു

8

പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, കിരണ്‍ റിജിജു, ബി.ജെ.പി നേതാവ് സുനില്‍ ഝാക്കര്‍, ബി.ജെ.പി പഞ്ചാവ് അധ്യക്ഷന്‍ അശ്വനി ശര്‍മ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

Advertisement

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ക്യാപ്റ്റന്‍ കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) എന്ന പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയത്. ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രി അമിത്ഷാ എന്നിവരുമായി അമരീന്ദര്‍ സിങ് ചര്‍ച്ച നടത്തിയിരുന്നു. അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസും ബിജെപിയില്‍ ലയിച്ചിട്ടുണ്ട്.

Advertisement