ജഡ്ജിമാരുടെ ശമ്പള പരിഷ്‌കരണം: പേ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് സുപ്രീംകോടതി

27

ജഡ്ജിമാരുടെ ശമ്പള പരിഷ്‌കരണത്തിനായി രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് സുപ്രീംകോടതി.  2016 ജനുവരി ഒന്നു മുതല്‍ കണക്കാക്കി വേണം ഇത് നടപ്പാക്കാനെന്ന്  ചീഫ് ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം  നൽകി. അരിയേഴ്‌സിന്റെ 25 ശതമാനം മൂന്നു മാസങ്ങളായും ബാക്കിയുള്ള 25 ശതമാനം അടുത്ത മൂന്നു മാസങ്ങളായും ബാക്കിയുള്ള തുക 2023 ജൂണ്‍ 30ന് മുന്‍പായും കൊടുത്തു തീര്‍ക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 

Advertisement

കേന്ദ്രൃ-സംസ്ഥാന ശമ്പള കമ്മീഷനുകളുടെ പരിധിയില്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ അവരുടെ ശമ്പള പരിഷ്‌കരണം ഉടനടി നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട് . സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം അഞ്ചു വര്‍ഷത്തില്‍ ഒരിക്കലും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പത്തു വര്‍ഷം കൂടുമ്പോഴും പരിഷ്‌കരിക്കുന്നുണ്ട്. 

എന്നാല്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ലാത്തത് കൊണ്ട് അവരുടെ ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണം എന്നാണ് കോടതി പറഞ്ഞത്. 2017ലാണ് രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷനെ നിയോഗിച്ചത്. കീഴ്‌ക്കോടതികളിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മറ്റ് അസൗകര്യങ്ങളും പരിശോധിക്കാനും നിര്‍ദേശിച്ചിരുന്നു.

Advertisement