ജി.എസ്.ടി വരുമാനത്തിൽ റെക്കോർഡ് വർധനവ്; 26 ശതമാനം ഉയർന്ന് 1.47 ലക്ഷം കോടിയായി

6

രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനത്തിൽ വൻ വർദ്ധനവ്. സെപ്തംബർ മാസത്തിൽ രാജ്യത്തെ  മൊത്ത ജിഎസ്ടി വരുമാനം  26 ശതമാനം ഉയർന്ന് 1.47 ലക്ഷം കോടി രൂപയായി. തുടർച്ചയായ ഏഴാം മാസമാണ് ജിഎസ്ടി വരുമാനം  1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്.  ഓഗസ്റ്റിൽ രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം 1.43 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ മാസത്തിൽ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,47,686 കോടിയാണ്. ഇതിൽ സിജിഎസ്ടി 25,271 കോടി, എസ്ജിഎസ്ടി 31,813 കോടി, ഐജിഎസ്ടി  80,464 കോടി, സി.സി.എസ്.ടി 10,137 കോടി എന്നിങ്ങനെ ഉൾപ്പെടുന്നു.

Advertisement
Advertisement