ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി

98

ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. ഇന്ത്യയിൽ അനുമതി നൽകുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാണ് ഇത്. വ്യാഴാഴ്ചയാണ് അടിയന്തര ഉപയോഗാനുമതി തേടി കമ്പനി അപേക്ഷ സമർപ്പിച്ചത്. മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷം 85 ശതമാനം ഫലപ്രാപ്തി കാണിച്ചതായി കമ്പനി അവകാശപ്പെട്ടു. വാക്സിൻ എടുത്ത് 28 ദിവസത്തിന് ശേഷമായിരിക്കും ഫലപ്രാപ്തി ലഭിക്കുക. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ എന്ന കമ്പനിയുമായി േചർന്നാണ് ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യുക.