ടി.ആര്‍.എസിന്റെ എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

10

തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസിന്റെ എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാത്ത സാഹചര്യത്തിലാണിത്.

Advertisement

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ഗുസ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാളെ അന്വേഷിച്ച് തെലങ്കാന പോലീസിന്റെ പ്രത്യേക സംഘം കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവില്‍പോയി. ഇയാളെ കണ്ടെത്താന്‍ കൊച്ചിയിലും കൊല്ലത്തും തെലങ്കാന പോലീസ് പരിശോധന നടത്തിയിരുന്നു. ഇയാളെ പരിചയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയുമുണ്ടായി. എന്നാല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിനിടെ, ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബി.എല്‍ സന്തോഷ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement