ടെലികോം കമ്പനികളുടെ നിരക്ക് വർധനവ്; കഴിഞ്ഞ മാസം സിം ഉപേക്ഷിച്ചത് 75 ലക്ഷം ഉപഭോക്താക്കൾ

16

ടെലികോം സേവനദാതാക്കള്‍ പാക്കേജ് നിരക്കുകള്‍ കുത്തനെ കൂട്ടിയതോടെ മേയില്‍ സിം ഉപേക്ഷിച്ചത് 75 ലക്ഷം പേര്‍. കഴിഞ്ഞ 10 മാസത്തിനിടെ ടെലികോം ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടായതും ആദ്യമാണ്. പുതുതായി സിം എടുക്കുന്നവരുടെ എണ്ണവും ഏതാനും മാസങ്ങളായി ഇടിയുകയാണ്. ഒന്നിലധികം സിം ഉള്ളവര്‍ പ്രധാനമായും ഉപയോഗിക്കുന്നത് മാത്രം നിലനിറുത്തി ബാക്കിയുള്ളത് ഉപേക്ഷിക്കുന്ന ട്രെന്‍ഡാണ് ദൃശ്യമാവുന്നത്. കഴിഞ്ഞ നവംബറില്‍ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍-ഐഡിയ (വീ) എന്നിവ പാക്കേജ് നിരക്ക് 20-25 ശതമാനം ഉയര്‍ത്തിയിരുന്നു.

Advertisement
Advertisement