ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ നടൻ വിജയ്ക്ക് പിഴ ചുമത്തി പൊലീസ്

17

ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ നടൻ വിജയ്ക്ക് പിഴ ചുമത്തി പൊലീസ്.  ടിന്റഡ് ഫിലിമൊട്ടിച്ച വാഹനം ഉപയോഗിച്ചതിനാണ് പിഴ. 500 രൂപയാണ് നടന് ട്രാഫിക് പൊലീസ് ചുമത്തിയ പിഴ.  കഴിഞ്ഞ ദിവസം പനയൂരിൽ ആരാധകരെ കാണാനായി വിജയ് എത്തിയിരുന്നു. പ്രദേശത്ത് താരം എത്തിയതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടന്റെ ട്രാഫിക് നിയമ ലംഘനം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ശേഷം ചെന്നൈ ട്രാഫിക് പൊലീസ് നടനെതിരെ പിഴ ചുമത്തുകയായിരുന്നു. 

Advertisement
Advertisement