ഡി.ആര്‍.ഡി.എ.ഒ വികസിപ്പിച്ച കോവിഡിനെതിരായ മരുന്ന് പുറത്തിറങ്ങി: ജൂണ്‍ ആദ്യ വാരം മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും

14

ഡി.ആര്‍.ഡി.എ.ഒ പുറത്തിറക്കിയ കോവിഡിനെതിരായ മരുന്ന് ജൂണ്‍ ആദ്യ വാരം മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലഭ്യമാകും. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജിയുടെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് പുറത്തിറക്കിയിരുന്നു. 
ആദ്യ ഘട്ടത്തില്‍ ഈ മരുന്ന് എയിംസ്, സൈനിക ആശുപത്രികള്‍, ഡിആര്‍ഡിഒ ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നും ജൂണ്‍ മുതല്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും മരുന്നെത്തുമെന്നും ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി.സതീഷ് റെഡ്ഡി പറഞ്ഞു.
ഉത്പാദനം നടന്നുവരികയാണ്. രണ്ടാം ബാച്ച് മരുന്ന് മെയ് അവസാനത്തോടെ എത്തും. ജൂണ്‍ ആദ്യം മുതല്‍ തന്നെ സ്ഥിരമായ ഉത്പാദനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ബാച്ചില്‍ ഉത്പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കും. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന് ശേഷം പ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും സാധാരാണ ഉത്പാദനശേഷിയിലെത്താന്‍ ഒരു മാസത്തോളം എടുക്കുമെന്നും ഡിആര്‍ഡിഎ മേധാവി പറഞ്ഞു.