ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറായി എ.എ റഹീം തുടരും; ഹിമാഗ്നരാജ് ഭട്ടാചാര്യ ജനറൽ സെക്രട്ടറി

8

ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറായി എ.എ റഹീം തുടരും. കൊൽക്കത്തയിൽ നടന്ന അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് റഹീം ഡി‍.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡന്‍റായി ചുമതലയേറ്റെടുത്തത്. അതുവരെ സംസ്ഥാന സെക്രട്ടറിയുടെചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിത്വം തുടരുകയായിരുന്നു.ഹിമാഗ്നരാജ് ഭട്ടാചാര്യയാണ് ജനറൽ സെക്രട്ടറി. വി.കെ സനോജ്, ജെയ്ക്ക് സി തോമസ് എന്നിവർ കേന്ദ്ര ജോയിൻറ് സെക്രട്ടറിമാരായി. സംസ്ഥാന പ്രസിഡണ്ട് വി വസീഫ് വൈസ് പ്രസിഡന്‍റായി. യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, ഷിജുഖാൻ, ഗ്രീഷ്മ അജയ്ഘോഷ് തുടങ്ങിയവരെ കേന്ദ്രകമ്മിറ്റിയിൽ. ഉള്‍പ്പെടുത്തി.

Advertisement
Advertisement