ഡോ.മൻമോഹൻസിംഗ് കോവിഡ് മുക്തനായി

7

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ് കോവിഡ് രോഗത്തില്‍ നിന്നും മുക്തനായി. ഡല്‍ഹി എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിടുതൽ ചെയ്തു. ഏപ്രില്‍ 19നാണ് ഡോ. മന്‍മോഹന്‍ സിംഗിന് കോവിഡ് സ്ഥിരീകരിച്ചത്. ചെറിയ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചു. അതേ സമയം ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമായിരുന്നു പ്രകടമായിരുന്നത്. ഡോ. മന്‍മോഹന്‍ സിങ് കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.