ഡോ. സി വി ആനന്ദബോസ് ബംഗാൾ ഗവ‍ര്‍ണര്‍ ആയി സത്യപ്രതി‍ജ്ഞ ചെയ്ത് ചുമതലയേറ്റു

6

മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. സി വി ആനന്ദബോസ് ബംഗാൾ ഗവ‍ര്‍ണര്‍ ആയി സത്യപ്രതി‍ജ്ഞ ചെയ്ത് ചുമതലയേറ്റു. മുൻ ഗവർണ്ണർ ഗോപാൽ കൃഷ്ണ ഗാന്ധി, അൽഫോൺസ് കണ്ണന്താനം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സിവി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി ദിവസങ്ങൾക്ക് മുമ്പാണ് രാഷ്ട്രപതി നിയമിച്ചത്.  പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ്  ഡോ. സി വി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്.

Advertisement
Advertisement