തെലങ്കാന ഓപ്പറേഷൻ കമല; തുഷാറിന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ്

17

തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസ് എം.എല്‍.എ മാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ തുഷാര്‍ വെള്ളാപള്ളിക്ക് തെലങ്കാന പോലീസിന്റെ നോട്ടീസ്. ഈ മാസം 25-ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന്‌ ഹാജരാകണമെന്നാണ് നിര്‍ദേശം. ആലപ്പുഴ വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് കൈമാറിയത്.
എം.എല്‍.എമാരെ കൂറു മാറ്റാന്‍ തുഷാര്‍ വെള്ളാപ്പള്ളി പണം നല്‍കിയെന്നാണ് ടിആര്‍എസിന്റെ ആരോപണം. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നേരിട്ടായിരുന്നു തുഷാര്‍ വെള്ളാപള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനുപിന്നാലെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തിയിരുന്നു.

Advertisement
Advertisement