നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ്

8

നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. സ്വയരക്ഷക്കായി മുംബൈ പൊലീസാണ് താരത്തിന് ലൈസൻസ് അനുവദിച്ചത് നൽകിയത്. നടന് അജ്ഞാതരിൽ നിന്ന് വധ ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

Advertisement

വധ ഭീഷണിയെ തുടർന്ന് സൽമാൻ ജൂലൈ 22ന് പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെ കാണുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. അപേക്ഷക്ക് പിന്നാലെ സൽമാൻ താമസിക്കുന്ന സോൺ 9ന്റെ ചുമതലയുള്ള ഡി.സി.പിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തോക്ക് ലൈസൻസ് അനുവദിക്കുകയുമായിരുന്നു. 

Advertisement