നിതി ആയോഗ് സി.ഇ.ഒ ആയി പരമേശ്വരൻ അയ്യരെ നിയമിച്ചു

15

നിതി ആയോഗ് സി.ഇ.ഒ ആയി പരമേശ്വരൻ അയ്യരെ നിയമിച്ചു. മുൻ യു.പി കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. അടുത്ത രണ്ട് വർഷത്തേക്കാണ് നിയമനം. ഇന്റലിജൻസ് ബ്യൂറോയുടെ ഡയറക്ടറായി തപൻ കുമാർ ദേഖയെയും നിയമിച്ചു. നിലവിൽ ഇൻറലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടർ ആണ് തപൻ കുമാർ.

Advertisement
Advertisement