നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ഏഴിനുണ്ടായേക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി: കേരളത്തിലുൾപ്പെടെ ഉടൻ എത്തുമെന്നും നരേന്ദ്രമോദി

17
8 / 100

കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെയും പുതച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിന് ഉണ്ടാകാമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം. മാര്‍ച്ച് ആദ്യ വാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ മാര്‍ച്ച് നാലിനാണ് പ്രഖ്യാപനമുണ്ടായത്. ഇത്തവണ ഒരുപക്ഷെ മാര്‍ച്ച് ഏഴിന് പ്രഖ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനാണ് അന്തിമതീരുമാനം എടുക്കുന്നത്. ഏതായാലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ കേരളത്തിലും അസമിലും തമിഴ്നാട്ടിലും ബംഗാളിലും താന്‍ എത്തുമെന്നും മോദി പറഞ്ഞു.