നേതൃത്വത്തിന്റെ അഭാവം രാജ്യം നേരിടുന്നുവെന്നും കര്‍ഷക സമര പരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി

7
8 / 100

കേന്ദ്രത്തിനെതിരേ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേതൃത്വത്തിന്റെ അഭാവമാണ് രാജ്യം നേരിടുന്നതെന്നും കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മൂന്നുമാസമായി തുടരുന്ന കര്‍ഷസമരത്തിന്റെയും കേന്ദ്ര ബജറ്റിന്റെയും പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. 
‘സര്‍ക്കാര്‍ എന്തിനാണ് കോട്ട കെട്ടുന്നത്. സര്‍ക്കാര്‍ കര്‍ഷകരെ ഭയക്കുന്നുണ്ടോ? കര്‍ഷകര്‍ ശത്രുക്കളാണോ. കര്‍ഷകര്‍ ഇന്ത്യയുടെ കരുത്തും ശക്തിയുമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവരെ ഭീഷണിപ്പെടുത്തുന്നതും കൊല്ലുന്നതും സര്‍ക്കാരിന്റെ ജോലിയല്ല. സര്‍ക്കാരിന്റെ ജോലി കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കുക എന്നുളളതാണ്, രാഹുല്‍ പറഞ്ഞു.
ഡല്‍ഹി കര്‍ഷകരാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. അവര്‍ നമുക്ക് ഭക്ഷണം നല്‍കുന്നവരാണ്, നമുക്ക് വേണ്ടി പണിയെടുത്തവരാണ്. എന്തുകൊണ്ടാണ് ഡല്‍ഹിയെ ഒരു പട്ടാളക്കോട്ടയായി മാറ്റിയിരിക്കുന്നത്. എന്തിനാണ് നാം നമ്മുടെ കര്‍ഷകരെ മര്‍ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കൊലപ്പെടുത്തുന്നതും? എന്തുകൊണ്ടാണ് അവരോട് സംസാരിക്കാന്‍ തയ്യാറാകാത്തത്? ഈ പ്രശ്‌നം പരിഹരിക്കാത്തത് എന്തുകൊണ്ടാണ്?, രാഹുല്‍ ചോദിച്ചു.