പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനത്തിന് എതിരായ ഹർജി സുപ്രീംകോടതി തള്ളി

20

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനത്തിന് എതിരായ ഹർജി സുപ്രീംകോടതി തള്ളി. അന്തിമ വിജ്ഞാപനം വരുമ്പോൾ പരാതിയുണ്ടെങ്കിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്ററിസ് യുയു ലളിത് അറിയിച്ചു. കേരളത്തിൽ നിന്നുള്ള ക‍ര്‍ഷക ശബ്ദം എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹ‍ര്‍ജി നൽകിയത്. സ‍ര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവരുന്ന കരട് വിജ്ഞാപനം കൃഷിയെയും കര്‍ഷക നിലനിൽപ്പിനെയും കാര്യമായി ബാധിക്കുമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ഗാഡ്ഗിൽ നിര്‍ദ്ദേശങ്ങൾ അംഗീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു.

Advertisement
Advertisement