പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങള്‍ക്ക് അധിക നികുതിയെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം: കേരളമടക്കം ഒരു സംസ്ഥാനത്തെയും ധനമന്ത്രിമാര്‍ തീരുമാനത്തെ എതിര്‍ത്തില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതരാമന്‍

5

പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങള്‍ക്ക് അധിക നികുതിയെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം. കേരളമടക്കം ഒരു സംസ്ഥാനത്തെയും ധനമന്ത്രിമാര്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തെ എതിര്‍ത്തില്ലെന്ന് ലോക് സഭയില്‍ വിലക്കയറ്റ ചര്‍ച്ചക്ക് ധനമന്ത്രി നിര്‍മ്മല സീതരാമന്‍ മറുപടി നല്‍കി. ആശുപത്രി ഐസിയു , മോര്‍ച്ചറി, ശ്മശാനം എന്നിവക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയെന്ന വാദം മന്ത്രി തള്ളി. ഒരു മാസത്തെ ജി.എസ്.ടി കുടിശികയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ളതെന്നും ജൂണ്‍ മാസത്തിലെ കുടിശ്ശിക സംസ്ഥാനങ്ങൾ എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഉടൻ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Advertisement
Advertisement