പാരാലിംപിക്സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ: ഹൈജമ്പിൽ മാരിയപ്പന്‍ തങ്കവേലുവിന് വെള്ളി

7

പാരാലിംപിക്സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ഇന്ന് രണ്ട് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി.പാരാലിംപിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണിത്. ഹൈജംപില്‍ ഇന്ത്യന്‍ പ്രതീക്ഷയും റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന മാരിയപ്പന്‍ തങ്കവേലു വെള്ളി നേടിയപ്പോള്‍ ശരദ് കുമാര്‍ വെങ്കലം നേടി. നേരത്തെ ഷൂട്ടിംഗിൽ സിംഗ്‍രാജ് അധാനയും ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയിരുന്നു. സീസണിലെ തന്‍റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പന്‍ തങ്കവേലു 1.86 മീറ്റര്‍ ചാടി ഹൈ ജംപ് വെള്ളി സ്വന്തമാക്കിയത്. മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.