പ്രതികരണങ്ങളിൽ ജാഗ്രത വേണം: സച്ചിന് പവാറിൻറെ ഉപദേശം

20
8 / 100

കര്‍ഷക സമരത്തെ പിന്തുണച്ചെത്തിയ വിദേശ താരങ്ങള്‍ക്കെതിരേ ട്വീറ്റ് ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ ഉപദേശം. മറ്റു മേഖലകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് പവാറിന്റെ ഉപദേശം.
പോപ്പ് താരം റിഹാനയടക്കമുള്ളവരാണ് കര്‍ഷ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നത്. ഇതോടെ കര്‍ഷക പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. എന്നാല്‍ പുറത്ത് നിന്നുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതിയെന്നാണ് സച്ചിന്‍ ഇതിനോട് പ്രതികരിച്ചത്. അന്താരാഷ്ട്ര പ്രചാരണം പ്രതിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിലൂടെ നടത്തിയ ക്യാമ്പയിന്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു സച്ചിന്റെ പ്രതികരണം.
‘ഇന്ത്യന്‍ സെലിബ്രിറ്റികളുടെ നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതെങ്കിലും മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഞാന്‍ സച്ചിനെ ഉപദേശിക്കുന്നു’ ശരത് പവാര്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ ഖാലിസ്ഥാന്‍ തീവ്രവാദികളാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ പവാര്‍ വിമര്‍ശിച്ചു.’നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്ന കര്‍ഷകരാണ് പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. അവരെ ഖാലിസ്ഥാനികളെന്നോ തീവ്രവാദികളെന്നോ വിളിക്കരുതെന്നും പവാര്‍ പറഞ്ഞു.