പ്രധാനമന്ത്രി ചെയർമാൻ: നീതി ആയോഗ് ഭരണസമിതി പുനസംഘടിപ്പിച്ചു

17
4 / 100

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെയര്‍മാനാക്കി നീതി ആയോഗ് ഭരണസമിതിയെ കേന്ദ്ര സര്‍ക്കാര്‍ പുനസംഘടിപ്പിച്ചു. ഇതു സംബന്ധിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കി.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലേയും മുഖ്യമന്ത്രിമാര്‍ കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളാണ്.ആന്‍ഡമാന്‍, ലഡാക്ക് എന്നിവിടങ്ങളിലെ ലെഫ്റ്റണന്റ് ഗവണര്‍മാരും ഛണ്ഡീഗഢ്, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഭരണകര്‍ത്താക്കളും സമിതിയിലെ പ്രത്യേക്ഷ ക്ഷണിതാക്കളായിരിക്കും. ഈ മാറ്റങ്ങളുടെ ഭാഗമായാണ് പുനസംഘടനയെന്നാണ് വിജ്ഞാപനത്തിലെ വിശദീകരണം