ഫാസ്ടാഗ് നാളെ അർധരാത്രി മുതൽ നിർബന്ധം; ഫാസ്ടാഗ് ഇല്ലാത്തവർ ടോൾ തുകയുടെ ഇരട്ടി തുക നൽകണം

23
8 / 100

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പിരിവ് ഇനി ഫാസ്ടാഗിലൂടെ മാത്രം. തിങ്കളാഴ്ച അർധരാത്രി മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് ലെയ്ൻ മാത്രമെ ഉണ്ടാകൂ. വാഹനങ്ങളിൽ ഇതുവരെ ഫാസ്ടാഗ് ഘടിപ്പിക്കാത്തവർ ഇരട്ടിത്തുക പിഴ നൽകേണ്ടി വരും. പ്രവർത്തനക്ഷമമല്ലാത്ത ഫാസ്ടാഗ് പതിച്ചവർക്കും ഇരട്ടി തുക നൽകേണ്ടി വരും.ജനുവരി 1 മുതൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നെങ്കിലും ഫെബ്രുവരി 15 വരെ പിന്നീട് നീട്ടുകയായിരുന്നു. പല തവണ സമയം നീട്ടിനൽകി, ഇനിയും നീട്ടാനാകില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.നാഷനൽ പെർമിറ്റ് വാഹനങ്ങളിൽ 2019 ഒക്ടോബർ മുതൽതന്നെ ഫാസ്ടാഗ് നിർബന്ധമാണ്. 2017 ഡിസംബർ ഒന്നു മുതൽ നിരത്തിലിറക്കിയ വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. രാജ്യത്തുള്ള ടോള് പ്ലാസകളില് 75 മുതല് 80 ശതമാനം വാഹനങ്ങള് മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ച് കടന്നുപോകുന്നത്. ഇത് 100 ശതമാനമാക്കി ഉയര്ത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.ടോൾ പ്ലാസകളിലെ കാത്തിരിപ്പു സമയം കുറയ്ക്കുക, ഇന്ധനം ലാഭിക്കുക, തടസ്സങ്ങളില്ലാത്ത യാത്ര തുടങ്ങിയവയാണ് ഫാസ്ടാഗിലൂടെ ലക്ഷ്യമിടുന്നത്.