ബസുകളുടെയും ട്രക്കുകളുടെയും രാത്രിയാത്ര തടസപ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

38

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാത്രികാല കർഫ്യൂവിൽ ഇളവുമായി കേന്ദ്ര സർക്കാർ. ബസുകളുടെയും ട്രക്കുകളുടെയും രാത്രിയാത്ര തടസപ്പെടുത്തരുതെന്ന് നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകി.

Advertisement

രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെയുള്ള രാത്രികാല കർഫ്യൂവിലാണ് ഇളവ് നൽകിയിട്ടുള്ളത്. ദേശീയ- സംസ്ഥാന പാതകളിലൂടെ യാത്രക്കാരുമായി പോകുന്ന ബസുകളും തീവണ്ടികളും ബസുകളും വിമാനത്തിലുമെത്തി വീട്ടിലേക്ക് പോകുന്നവരുടെ വാഹനങ്ങളും തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ വ്യക്തമാക്കി. മാത്രമല്ല, സാധനങ്ങൾ കയറ്റ്- ഇറക്ക് നടത്തുന്നത് തടയരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Advertisement