ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കൽ: കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി സുപ്രീം കോടതി

22

സ്ത്രീയുടെ സമ്മതമില്ലാതെ വിവാഹജീവിതത്തില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

Advertisement

ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി സുപ്രീം കോടതി. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. ഭര്‍തൃ ബലാത്സംഗവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ കോടതിയില്‍ വന്നുകിടക്കുന്നുണ്ടെന്നും കോടതി പറയുന്നു.
മുന്‍പ്‌, ഇതേ വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി വേറിട്ട വിധിയാണ് പുറപ്പെടുവിച്ചത്. ഭാര്യയുടെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് ജസ്റ്റിസ് രാജീവ് ശക്തര്‍ വിധി പ്രഖ്യാപിച്ചപ്പോള്‍ ജസ്റ്റിസ് ഹരിശങ്കര്‍ ഈ വിധിയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ വിധിക്കെതിരെ അഭിഭാഷകരായ കരുണ നന്ദിയും രാഹുല്‍ നാരായണയും മുഖേന ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക്ക് വിമന്‍സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സ്ത്രീയുടെ സമ്മതമില്ലാതെ വിവാഹജീവിതത്തില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Advertisement