ഭീകരതയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കുന്ന ഒരു സാമ്രാജ്യവും ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി

5

ഭീകരതയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കുന്ന ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അത് ദീർഘകാലം നിലനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമർത്താൻ അവർക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു യു.എസ്. പിന്‍മാറ്റത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഭീകരതയുടെ കാര്യത്തിൽ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങൾ ശ്വാശതമല്ല. ജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ ഭീകരതയ്‌ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.