മദനിയുടെ ജാമ്യാപേക്ഷ: ഹർജി കേൾക്കുന്നതിൽ നിന്നും ജഡ്ജി പിൻമാറി

5

ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം പിന്മാറി. 2003 ല്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ മദനിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യം അറിയിച്ചു. ഇതേ തുടര്‍ന്ന് മദനിയുടെ അപേക്ഷ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ നിര്‍ദേശിച്ചു