മറക്കേണ്ട: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നാളെ

14

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നാളെയാണ്. ബാങ്കിൽ നേരിട്ടെത്തി ആദായ നികുതി ഫയൽ ചെയ്യാത്തിനായുള്ള അവസരം ഇന്നലെ അവസാനിച്ചിരുന്നു. അതായത് ഇനി ഓൺലൈൻ വഴി മാത്രമായിരിക്കും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുക. ഇന്ന് നാലാം ശനി ആയതിനാൽ ബാങ്ക് അവധിയാണ്. നാളെ ഞായറാഴ്ചയും. അതിനാൽ വെള്ളിയാഴ്ച വരെ മാത്രമായിരുന്നു ബാങ്കിൽ നേരിട്ടെത്തി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസരമുണ്ടായിരുന്നത്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. ആ സ്ഥിതിക്ക് ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയും വൈകിപ്പിക്കാതിരിക്കുക.

Advertisement

2021-22 സാമ്പത്തിക വർഷത്തിലേക്കോ 2022-23 മൂല്യനിർണ്ണയ വർഷത്തിലേക്കോ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ അവസാന തിയതിക്ക് മുൻപ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കില്ല.

Advertisement