മിസ്റ്റർ ഇന്ത്യ ജേതാവ് ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു

57

രാജ്യാന്തര ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യ ജേതാവുമായിരുന്ന ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവും മിസ്റ്റർ ഇന്ത്യ സ്വർണ മെ‍ഡൽ ജേതാവുമായിരുന്ന ജഗദീഷ് ലാഡിന് നാലു ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നാല് ദിവസമായി ഓക്സിജൻ സഹായം കൊണ്ടാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിവന്നത്. ഗുജറാത്തിലെ വഡോദരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയും ഒരു മകളുമുണ്ട് ജഗദീഷിന്‍റെ വിയോഗം ഇന്ത്യൻ ബോഡിബിൽഡിങ്ങിന് ഒരു തീരാനഷ്ടമാണെന്ന് ജഗദീഷിന്‍റെ സുഹൃത്തും പഴ്‌സനൽ ട്രെയ്‌നറുമായ രാഹുൽ ടർഫേ പ്രതികരിച്ചു. സീനിയർ ബോഡിബിൽഡിങ് രംഗത്ത് ജഗദീഷിന്‍റെ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയിൽ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മിൽ ജോലി ചെയ്യുന്നതിനിടെയാണ് കോവിഡ് ബാധിതനാകുന്നത്.