മൂന്നര ലക്ഷത്തിൽ നിന്നും താഴാതെ കോവിഡ് കണക്ക്: 24 മണിക്കൂറിനുള്ളിൽ 3,57,229 പേർ പുതിയ രോഗികൾ; ഒറ്റ ദിവസം മരിച്ചത് 3449 പേർ, കോവിഡ് രോഗികൾ രണ്ട് കോടി കവിഞ്ഞു, കേരളത്തിൽ കോവിഡ് വ്യാപന സമയദൈർഘ്യം കുറയുന്നു, അടച്ചിടണമെന്ന് ആരോഗ്യവിദഗദ്ഗുടെ മുന്നറിയിപ്പ്

17

രാജ്യത്ത് 24 മണിക്കൂറിനിടെ 3,57,229 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 3,449 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,20,289 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ആകെ 1.66 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാനായി. 34,47,133 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. എന്നാല്‍ കേരളമടക്കം പത്തു സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം കൂടുതലാണ്. അതേ സമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം 10 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറഞ്ഞു. അടച്ചിടൽ അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി.