യു.എ.പി.എ കേസുകളിൽ വിചാരണ വൈകിപ്പിക്കുന്നത് ജാമ്യത്തിന് മതിയായ കാരണമെന്ന് സുപ്രീംകോടതി; വിചാരണ വൈകിപ്പിക്കുന്നത് മൗലീകാവകാശങ്ങളുടെ ലംഘനമെന്നും കോടതി

6

യു.എ.പി.എ കേസുകളിൽ വിചാരണ വൈകിപ്പിക്കുന്നത് ജാമ്യത്തിന് മതിയായ കാരണമെന്ന് സുപ്രീംകോടതി. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതി നജീബിന്‍റെ ജാമ്യം ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം. ജാമ്യം നൽകിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എൻ.ഐ.എയുടെ ഹർജി സുപ്രീംകോടതി തള്ളി.
യു.എ.പി.എ കേസ് ആയാലും വിചാരണ വൈകുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ജസ്റ്റിസ് രമണയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. വർഷങ്ങളോളം ആളുകളെ ജയിലിലിടാന്‍ യു.എ.പി.എ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിലുണ്ട്.

Advertisement
Advertisement