രസ്‌നയുടെ സ്ഥാപകചെയർമാൻ അരീസ്‌ പിറോജ്ഷാ ഖംബട്ട അന്തരിച്ചു

6

ജനപ്രിയ ബ്രാന്‍ഡ്‌ രസ്‌നയുടെ സ്ഥാപകചെയർമാൻ അരീസ്‌ പിറോജ്ഷാ ഖംബട്ട (85) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് നവംബർ 19 നായിരുന്നു അന്ത്യമെന്ന് രസ്ന ഗ്രൂപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഹൈദരാബാദിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു.
അരീസ്‌ പിറോജ്ഷാ ഖംബട്ടയുടെ പിതാവ് ഫിറോജ ഖംബട്ട ആരംഭിച്ച ചെറുകിട വ്യാപാരം അരീസ്‌ ഖംബട്ട പിന്നീട് അറുപതോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. രാഷ്ട്രപതിയുടെ ഹേംഗാര്‍ഡ് പുരസ്‌കാരം, സിവില്‍ ഡിഫന്‍സ് മെഡല്‍, പശ്ചിമി സ്റ്റാര്‍, സമര്‍സേവ സ്റ്റാര്‍, സംഗ്രാം സ്റ്റാര്‍ എന്നീ മെഡലുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു. കൂടാതെ വാണിജ്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് നാഷണല്‍ സിറ്റസണ്‍സ് അവാര്‍ഡും ഇദ്ദേഹത്തിന് നല്‍കി രാജ്യം ആദരിച്ചു.
ഇന്ത്യയുടെ വ്യവസായരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അരീസ് ഖംബട്ട. സാമൂഹികസേവന രംഗത്തും അദ്ദേഹം സജീവമായിരുന്നു. രസ്‌നയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മകന്‍ പിരൂസിന് കൈമാറി വിശ്രമത്തിലായിരുന്നു അദ്ദേഹം.

Advertisement
Advertisement